Blogroll

Pages

Saturday, December 1, 2012

Tears Of A Forbidden Place

സമയം 4.50. 
അമ്മയുടെ അടുത്ത് നിന്നും ചൂടുള്ള കട്ടന്‍ ചായ തട്ടി വിട്ട് പുരുശുവേട്ടന്‍റെ  കടയിലേക്ക് പാഞ്ഞു. സാധനങ്ങളുടെ ലിസ്റ്റ് തലയില്‍ തിരിഞ്ഞുമറിയുന്നുണ്ടായിരുന്നു ഒപ്പം ക്ലബ്ബിലെ കാര്യങ്ങളും.സാധനങ്ങള്‍ അമ്മയുടെ കയ്യില്‍ ഏല്‍പിച്ച്‌ ഞാന്‍ ക്ലബ്ബിലേക്ക് പോയി.

സമയം 5.15.
ഇതാണ് ഞങ്ങളുടെ  ക്ലബ്ബ്, "സഗാവ് സുഗുണന്‍ മെമ്മോറിയല്‍ സാംസ്കാരികനിലയം".
മുകളിലേക്കുള്ള ദ്രവിച്ച ചവിട്ടു പടികള്‍ സൂക്ഷിച്ചു കയറുമ്പോള്‍ കാരംസിന്‍റെ ശബ്ദം ചെവിയില്‍ ഇരിച്ചു കയറി ഒപ്പം സുഹൃത്തുക്കളുടെ ബഡായിയും.
ക്ലബ്ബിന്‍റെ വാതില്‍കല്‍ രാഘവേട്ടന്‍ നില്‍ക്കുന്നുണ്ടായിരുന്നു.എന്‍റെ മുമ്പിലേക്ക് ഒരു ചുവന്ന ബക്കറ്റ്‌ നീണ്ടു വന്നു.
"ഒരു നൂറു രൂപ ഇടെടാ മോനെ" രാഘവേട്ടന്‍ മൊഴിഞ്ഞു.
"എന്താ ഇപ്പോം ഇത്ര വിശേഷിച്ച്?" ഞാന്‍ അന്വേഷിച്ചു.
"നാളെ ഒരു പ്രകടനം ഉണ്ട്,നമ്മുടെ സുഗുവിനെ വെട്ടിയതില്‍ പ്രതിഷേധിച്ച്.നീ അറിഞ്ഞില്ലേ?
"ആ അറിഞ്ഞു.ഞാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു.ഒരു അമ്പതു പിടി,ബാക്കി പിന്നെ എടുക്കാം."
"ശരിയെടാ,എന്നാല്‍ പിന്നെ കാണാം."
രാഘവേട്ടന്‍ പിരിവിനായി ഇറങ്ങി.
ദ്രവിച്ച പടികളുടെ കേട്ടുപരിചയമായ ശബ്ദം ചെവികളെ അലോസരപ്പെടുത്തി.

"നീ ഇന്ന് നല്ല ഫോമില്‍ ആണല്ലോ ഉള്ളത്!"
കാരംസ് കളിക്കിടെ കൂട്ടുകാര്‍ പറഞ്ഞു.


സമയം 6.30.
അന്ധ്രൂകാന്‍റെ കടയില്‍ നിന്നും ഒരു കാലി ചായ കുടിച്ച ശേഷം വീട്ടിലേക്കു നടന്നു.
വാച്ചിലേക്ക് നോക്കി,

സമയം 6.50.
അമ്മയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങി:"മോനെ, നീ ഇന്നെങ്കിലും നേരത്തെ വരണേ!"
വീട്ടിലേക്ക്‌ വലിച്ചു നടക്കുമ്പോഴും മനസ്സില്‍ മുഴുവന്‍ ഉള്ളത് വെട്ടേറ്റു ആശുപത്രിയില്‍ കിടക്കുന്ന  സുഗുവിന്‍റെ  മുഖം. 
ഞാന്‍ അവനെയോര്‍ത്തു നടന്നു. പെട്ടെന്ന് മുമ്പില്‍  ഒരു ബൈക്ക് വന്നു നിര്‍ത്തി .
"രവീന്ദ്രന്‍റെ മോനല്ലെടാ നീ?"
"അതെ" ഞാന്‍ മറുപടി നല്‍കി.
മിന്നിത്തിളങ്ങുന്ന വാളേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂ. വലതു കയ്യില്‍ ഒരു തരിപ്പ്.
"അമ്മേ. ആ.."
പിന്നെ ഒന്നും ഓര്‍മയില്ല.


സമയം 8.00 .
"പാവം രേവതി.അവളുടെ ഒരു അവസ്ഥ നോക്ക്.ഭര്‍ത്താവ് മരിച്ച് ഒരാണ്ട് തികഞ്ഞില്ല അതിനുമുമ്പേ,എരിതീയില്‍ എണ്ണപോലെ........"
ഐ.സി.യു വിന് മുന്നില്‍ നിന്നു മാലതി തന്‍റെ കൂടെ ഉള്ളവരോട് പറഞ്ഞു.

മുകളില്‍ കറങ്ങുന്ന ഫാന്‍..., സ്ഥലകാലബോധം വീണ്ടെടുക്കാന്‍ കുറച്ചു സമയം വേണ്ടി വന്നു. മുന്നില്‍ കട്ടനുമായി അമ്മ.
നിറകണ്ണുകളോടെ അമ്മ ചായ എന്റെ ചുണ്ടിലേക്ക്‌ അടുപ്പിച്ചു.
"വേണ്ട അമ്മേ,ഞാന്‍ കുടിക്കാം."
അമ്മയുടെ ചൂടുള്ള കട്ടന് വേണ്ടി എന്‍റെ കയ്യിനൊപ്പം ഹൃദയവും ചലിച്ചു.
പക്ഷെ ഹൃധയത്തിനൊപ്പം ചലിക്കാന്‍ എന്റെ കരങ്ങള്‍ക്ക് കഴിഞ്ഞില്ല .
എന്‍റെ കയ്യ് എവിടെ ?
"അമ്മേ!"
ദയനീയമായ എന്‍റെ  നോട്ടത്തില്‍ അമ്മ സകലനിയന്ത്രണവും വിട്ട് പൊട്ടി കരഞ്ഞു 
"മോനേ .എന്‍റെ  പൊന്നു മോനേ........"
ആ  തേങ്ങല്‍ ആശുപത്രി വരാന്ധയുടെ ബിത്തികളെ ഈറന്‍ അണിയിച്ചു.


ഇനി ഒരു അമ്മയ്ക്കും ഇങ്ങനെ ഒരു ദുഖം ഇല്ലാതിരിക്കട്ടെ